എരുമേലിയിൽ ശബരിമല ദർശനം കഴിഞ്ഞു വരികയായിരുന്ന തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ടു ബൈക്കിൽ ഇടിച്ചു മറിഞ്ഞു.


എരുമേലി: എരുമേലിയിൽ ശബരിമല ദർശനം കഴിഞ്ഞു വരികയായിരുന്ന തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ടു ബൈക്കിൽ ഇടിച്ചു മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ എരുമേലി കരിങ്കല്ലുമൂഴിയിലാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു വരികയായിരുന്ന തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ടു ബൈക്കിൽ ഇടിച്ചു റോഡിനു താഴെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് പകടകാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. 5 അംഗ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. തീർത്ഥാടകരെ എരുമേലി സർക്കാർ ആശുപത്രിയിലും ബൈക്ക് യാത്രികനായ മണിമല സ്വദേശിയെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും എരുമേലി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.