കുറവിലങ്ങാട് പഞ്ചറായ ടയർ മാറ്റിയിടാൻ സഹായിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ഓട്ടോ ഇടിച്ചു ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.


കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചറായ ടയർ മാറ്റിയിടാൻ സഹായിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ഓട്ടോ ഇടിച്ചു ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ആലപ്ര പുതുപ്പറമ്പിൽ നിയാസ്(29)ആണ് മരിച്ചത്. കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയിൽ നിന്നും തടിയുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു നിയാസ്. മുന്നിൽ പോയ ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. സുഹൃത്തായ ലോറി ഡ്രൈവറെ ടയർ മാറ്റിയിടുന്നതിനായി സഹായിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.