പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്.


കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്  സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 18ന് നടക്കും. നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. കഴിഞ്ഞ ദിവസങ്ങളിലായി മുന്നണികൾ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. മുന്നണികളിൽ സ്ഥാനാർഥി നിർണയം പൂർണ്ണമായെങ്കിലും ഔദ്യോഗികമായി ഒരു മുന്നണിയും സ്ഥാനർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.