പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് മത്സരിക്കും. ഇന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന-ജില്ലാ നേതാക്കളുടെ യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്നും എം.വി.​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു  ശേഷമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.