കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് വിചാരണയ്ക്ക് ശേഷം. മാനസികമായും ശരീരികമായും പീഡിപ്പിച്ചതായും വിചാരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു. ചങ്ങനാശേരി സ്വദേശിനി വാലുമ്മേൽചിറ ചീരംവേലിൽ രവിയുടെ മകൾ രേഷ്മ (27)ആണ് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന രേഷ്മയുമായി മൂന്നു വര്‍ഷത്തിലേറെയായി പരിചയമുണ്ടെന്നും ശല്യം ഒഴിവാക്കാനാണ് കൊലപ്പെടുത്തിയതെന്നും നൗഷാദ് മൊഴി നല്‍കി. തനിക്കുള്ള ആരോഗ്യപ്രശ്നങ്ങള്‍ യുവതി സുഹൃത്തുക്കളോട് പറയുകയും കളിയാക്കുകയും ചെയ്തിരുന്നു എന്നും ഇതിൽ പ്രകോപിതനായി നൗഷാദ് രേഷ്മയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി ചോദിക്കുകയും ശരീരികമായി പീഡിപ്പിക്കുകയുമായിരുന്നു. വാക്ക് തർക്കത്തിനോടുവിലാണ് നൗഷാദ് രേഷ്മയുടെ കഴുത്തിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം ഉണ്ടായത്.