വാഴൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി.

കോട്ടയം: വാഴൂരിൽ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഇനി പുതിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.

 

 കൊടുങ്ങൂർ മണിമല റൂട്ടിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം ദേശീയപാതയോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.60 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1037 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം.

 

 ഫ്രണ്ട് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ്, പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എന്നിവയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുക.രണ്ട് നിലയിലും ശൗചാലയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാഴൂർ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം ഓഗസ്റ്റ് 19 ന് നടക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു.