ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടാനൊരുങ്ങുന്നു, ജനനായകനെ അവസാനമായി ഒരു നോക്ക് കാണാനായി ജനങ്ങൾ കാത്തു നിൽക്കുന്ന


കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചില്ലി തലസ്ഥാനം. ഭൗതികശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അൽപ സമയത്തിനകം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.

 

 കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല,ചങ്ങനാേശരി വഴി വിലാപയാത്ര കോട്ടയത്തെത്തുക. വിലാപ യാത്ര കടന്നു വരുന്ന പാതയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാവിലെ തന്നെ പാതയോരത്ത് ജനങ്ങളുടെ വലിയൊരു കൂട്ടം തന്നെ തങ്ങളുടെ ജനനായകാസാനമായി ഒരു നോക്ക് കാണുന്നതിനായി തടിച്ചു കൂടിയിട്ടുണ്ട്.

 

 വിലാപയാത്ര വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജംക്‌ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളജ് എന്നിവയുടെ മുന്നിൽ അടക്കം അന്തിമോപചാരം അർപ്പിക്കാൻ വിലാപയാത്രാവാഹനം അൽപസമയം നിർത്തും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യശുശ്രൂഷകള്‍ ആരംഭിക്കും.