പ്രളയ രഹിത കോട്ടയത്തിൽ വൻ അഴിമതി: ബിജെപി.

കോട്ടയം: നദി സംരക്ഷണവും തരിശ് ഭൂമി  കൃഷിയിറക്കൽ എന്ന പേരിൽ കഴിഞ്ഞ മൂന്ന് നാല് വർഷമായി കോട്ടയം ജില്ലയിൽ വ്യാപകമായി നടന്നു വന്നിരുന്ന മീനച്ചിലാർ, മീനന്തലയാർ, കൊടൂരാർ പദ്ധതിയിലൂടെ കോട്ടയത്തെ പ്രളയ രഹിത കോട്ടയമാക്കി മാറ്റി എന്ന സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിന്റെ പ്രഖ്യാപനം വെറും തട്ടിപ്പ് മാത്രമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നതായി ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ.

 

 രണ്ടാഴ്ച്ച മഴ പെയ്താൽ മാത്രം വെള്ളം കയറിയിരുന്ന പ്രദേശങ്ങൾ വെറും രണ്ട് ദിവസം കൊണ്ട് വെള്ളത്താൽ മൂടുന്ന സാഹചര്യമായി മാറി എന്നും ലിജിൻലാൽ കുറ്റപ്പെടുത്തി. മീനച്ചിലാർ മീനന്തലയാൽ കൂടാതെ മറ്റ്  പദ്ധതിയിലൂടെയും അനിൽ കുമാറും പാർട്ടിയും  ഒരുപറ്റം സർക്കാർ ഉദ്യോഗസ്ഥരും ദുരന്ത നിവാരണത്തിന്റെ പേരുപറഞ്ഞ് എന്താണ് ഇവിടെ ചെയ്തത് എന്ന് കോട്ടയത്തെ ജനങ്ങളോട് പറയാൻ തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു.

 

 പദ്ധതിയുടെ പേരിൽ തരിശ് ഭൂമി കൃഷി ഇറക്കാറായി 5200 ഏക്കർ ഭൂമിയിൽ കൃഷി ഇറക്കി എന്നാണ് മാധ്യമങ്ങളിലൂടെ പറയുന്നത്. എന്നാൽ ഈ കൃഷി ഭൂമിയിൽ പിന്നീട് കൊയ്ത് നടന്നതായോ വിളവെടുപ്പ് നടന്നതായോ ആർക്കും അറിയില്ല. ഇതിന്റെ പേരിൽ സബ്സിഡി ഇനത്തിൽ തുകെപ്പെറ്റിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണം എന്നും ലിജിൻലാൽ ആവശ്യപ്പെട്ടു. 1600 കിലോമീറ്റർ തോട് ഇതിനകം തെളിച്ചെടുത്തു എന്ന് പറയുമ്പോഴും ഒരു ചെറിയ മഴ പെയ്താൽ വെള്ളത്തിനടിയിലാവുന്ന അവസ്ഥയിൽ ആണ് ഇപ്പോൾ കോട്ടയത്തെ ജനങ്ങൾ. ദുരന്തനിവാരണത്തിൻ്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തടഞ്ഞ് നടത്തിയ പദ്ധതിയുടെ പണത്തിൻ്റെ വിനിയോഗം വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം എന്നും ലിജിൻ ലാൽ ആവശ്യപ്പെട്ടു.