ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കോട്ടയം: കോട്ടയം നഗരസഭയുടെ 21-ാം വാർഡിൽ ബേക്കർ ജംഗ്ഷനിൽ കോട്ടയം-കുമരകം റോഡില്‍ ദീപിക ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു.

 

 കോട്ടയം നഗരസഭ അധ്യക്ഷ  ബിൻസി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം. പി. ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. കോട്ടയം നഗരസഭ ഉപാധ്യക്ഷൻ ബി. ഗോപകുമാർ, നഗരസഭ ആരോഗ്യ സ്ഥിരംസമിതി  അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ,

 

 നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, റവ. ഡോ.ജോർജ് കുടിലിൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ബി.ശശികുമാർ, എൻ.ജയചന്ദ്രൻ, ടി.സി. ബിനോയ്, അരുൺ മൂലേടം, ജോജി കുറത്തിയാടൻ എന്നിവർ പങ്കെടുക്കും.