കോട്ടയത്ത് മഴ തീവ്രമാകുന്നു, ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു, ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ജില്ലയിലുൾപ്പടെ മഴ തീവ്രമാകുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ കനത്ത ശക്തമായ മഴയാണ് രാവിലെ മുതൽ പെയ്യുന്നത്. മഴ ശക്തമായതോടെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ജില്ലയുടെ കിഴക്കൻ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മീനച്ചിലാറും മണിമലയാറും ഉൾപ്പെടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നു തുടങ്ങി.  നദികളിലും ചെറു തൊടുകളിലുമുൾപ്പടെ ജലനിരപ്പ് ഉയർന്നു.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രിമുതൽ തുടങ്ങിയ ശക്തമായ മഴ ശമനമില്ലാതെ തുടരുകയാണ്.