മണിമല-മീനച്ചിലാറുകളിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്!


കോട്ടയം: മണിമല-മീനച്ചിലാറുകളിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്.

മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലകയാർ  സ്റ്റേഷനുകൾ, പമ്പ നദിയിലെ മടമൺ സ്റ്റേഷൻ,  അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ നൽകിയിട്ടുണ്ട്.

നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.