വർക്കലയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു.


വർക്കല: വർക്കലയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. കോട്ടയം നാട്ടകം സ്വദേശിയായ റിയാദ്(32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. റിയാദ് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതനുസരിച്ചു ടൂറിസം പോലീസ് സ്ഥലത്ത് എത്തിയാണ് കരയ്ക്കെത്തിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.