കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.


കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം സി എം എസ് കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്.

പാരഗൺ ചെരുപ്പ് ഫാക്ടറിയിൽ നിന്നും ചെരുപ്പ് കയറ്റി വന്ന ലോറിക്കാണ് തീ പിടിച്ചത്. കോട്ടയം അഗ്നി രക്ഷാ സേന യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു.

തീ പിടിത്തത്തെ തുടർന്ന് കുമരകം-കോട്ടയം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോജിത ഇടപെടലിൽ വലിയൊരു അപകടം സംഭവിക്കാതെ തീ അണയ്ക്കാൻ സാധിച്ചു.