അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ.


കോട്ടയം: പൊതു വിപണിയിൽ അമിത വില ഈടാക്കൽ, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. വിപണിയിലെ അമിത വിലക്കയറ്റം തടയുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി, റവന്യൂ  എന്നീ വകുപ്പുകൾ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട് എന്നും ജില്ലാ കളക്ടർ പറഞ്ഞു. പൊതു ജനങ്ങൾക്ക് വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങളിൽ 9188527319,8281698045 എന്നീ വിഷയങ്ങളിൽ പരാതികൾ അറിയിക്കാം.