തീക്കോയി മംഗളഗിരി മാർമല അരുവി കാണാൻ എത്തിയ 5 പേർ അരുവിയിൽ കുടുങ്ങി കിടക്കുന്നു, പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത് വൈക്കത്ത് നിന്നും എത്തിയ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാർമല അരുവി കാണാൻ എത്തിയ 5 പേർ അരുവിയിൽ കുടുങ്ങി കിടക്കുന്നു. വൈക്കത്ത് നിന്നും മാർമല അരുവി കാണാൻ എത്തിയ സംഘമാണ് കുടുങ്ങിയത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വർദ്ധിക്കുകയായിരുന്നു. ഇതേതുടർന്ന് 5 അംഗ സംഘം അരുവിക്കരയിലെ പാറപ്പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. ശക്തമായ ഒഴുക്ക് ആരംഭിച്ചതോടെ ഇവർക്കു മറുകരയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഈരാറ്റുപേട്ടയിൽ നിന്നും പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവർക്കൊപ്പം ഈരാറ്റുപേട്ടയിലെ ചെറുപ്പക്കാരുടെ സംഘടനയായ നന്മകൂട്ടം പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.