കോട്ടയത്ത് കാർ വീടിനു മുകളിലേക്ക് മറിഞ്ഞു, ഒന്നര വയസ്സുകാരൻ ഉൾപ്പടെ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.


കോട്ടയം: കോട്ടയത്ത് കാർ വീടിനു മുകളിലേക്ക് മറിഞ്ഞു ഒന്നര വയസ്സുകാരൻ ഉൾപ്പടെ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം വേദഗിരിയിൽ ആണ് അപകടം ഉണ്ടായത്. വേദഗിരി റോഡിൽ സംരക്ഷണഭിത്തിയില്ലാത്ത ഭാഗത്ത് വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. കാർ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. കാർ യാത്രികരായ കാവിൽ ഷാജി, ഭാര്യ സജിനി, ഇവരുടെ ഒന്നര വയസുള്ള മകൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. കാർ യാത്രക്കാരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.