''ഞാൻ പോകുന്നു, നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് കട്ടിലിൽ വച്ചിട്ടുണ്ട്'' അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്ന


കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ''ഞാൻ പോകുന്നു, നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് കട്ടിലിൽ വച്ചിട്ടുണ്ട്'' എന്ന രണ്ടു വാരി വാചകം മാത്രമാണുണ്ടായിരുന്നതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിദ്യാർത്ഥിനിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്തുന്നതായി കുറിപ്പിൽ യാതൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുറിയുടെ മഹസർ എഴുതാൻ എത്തിയപ്പോൾ ലഭിച്ച കത്താണിത് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ സംശയമുള്ളവർ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് മികച്ച രീതിയിൽ കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായത്.