സംസ്ഥാനത്ത്‌ നാളെ മുതല്‍ മഴ കനക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌, കോട്ടയം ഉൾപ്പെടെ 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്.


തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ മുതല്‍ മഴ കനക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം ഉൾപ്പെടെ 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.