കോട്ടയം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 3 തദ്ദേശ സ്വയംഭരണ സ്ഥാപനവാർഡുകളിലെ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 3 തദ്ദേശ സ്വയംഭരണ സ്ഥാപനവാർഡുകളിലെ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

 

 കോട്ടയം നഗരസഭയിൽ പുത്തൻതോട്, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പെരുന്നിലം, മണിമല ഗ്രാമപഞ്ചായത്തിൽ മുക്കട എന്നിവിടങ്ങളിലെ കരടുവോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും  ഏപ്രിൽ 20 വരെ സ്വീകരിക്കും. 

2023 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാം. 2023 ഏപ്രിൽ 29ന് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.