കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കോട്ടയം,പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/മിന്നൽ/കാറ്റോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.