കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻ്റെ ക്വളിറ്റി പ്രമോഷൻ പുരസ്‌കാരം കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന്, മദ്ധ്യ കേരളത്തിൽ ഇത്തരമൊരു പുരസ്‌കാ


കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ എൻ.എ.ബി.എച് അംഗീകാരമുള്ള ആശുപത്രികളിൽ ഗുണമേന്മയും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിതമായ കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻ്റെ ക്വളിറ്റി പുരസ്കാരത്തിന് കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് അർഹമായി. 

ആരോഗ്യ പരിചരണ മേഖലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളാണ് കാരിത്താസ് ഹോസ്പിറ്റലിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. മികച്ച ഗുണമേന്മയും സുരക്ഷിതത്വവുമുള്ള ആശുപത്രി എന്ന് അംഗീകരിക്കുന്നതിനോടൊപ്പം മറ്റ് ആശുപത്രികൾക്ക് മാതൃകയാക്കുന്നതിലേക്കായി കാരിത്താസ് ആശുപത്രിയെ സെന്റർ ഫോർ കോളിറ്റി പ്രമോഷൻ ഓഫ് ഹെൽത്ത് കെയറായും കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ  ഓർഗനൈസേഷൻ (CAHO) തെരഞ്ഞെടുത്തു. മദ്ധ്യ കേരളത്തിൽ കാരിത്താസ് ഹോസ്പിറ്റലിനു മാത്രമാണ് ഇത്തരമൊരു പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. 

കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ  ദിവസം ഹൈദ്രാബാദിൽ നടന്ന കഹോകോൺ 2023 ൽ വച്ചാണ് പുരസ്‌കാരം സമർപ്പിക്കപ്പെട്ടത്. കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ഡയറക്ടർ റവ ഡോ. ബിനു കുന്നത്ത് ക്വളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ. രവി പി സിംഗിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കാരിത്താസ് ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ ഫെബിൻ, കാരിത്താസ് ഹോസ്പിറ്റൽ ചീഫ് ക്വാളിറ്റി ഓഫീസർ ഡോ  ദീപ്‌തി മധു ,ചീഫ് നേഴ്‌സിംഗ് ഓഫീസർ സരിഗ ജെ തെരേസഎന്നിവർ ഒപ്പമുണ്ടായിരുന്നു. 

ചടങ്ങിൽ കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ.വിജയ് അഗർവാൾ, സെക്രട്ടറി ജനറൽ ഡോ. ലല്ലു ജോസഫ്, ഡോ. ഭാസ്‌കർ റാവു, ഡോ. ജി  അനിൽ കൃഷ്ണ, ഡോ .വിക്രം മാത്യു എന്നിവർ സന്നിഹിതരായിരുന്നു.