മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളായ യുവാക്കൾക്ക് ദാരുണാന്ത്യം.


മണിമല: മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളായ യുവാക്കൾക്ക് ദാരുണാന്ത്യം. മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്.

 

 ഇന്നലെ വൈകുന്നേരം 6 മണിയോടെ മണിമലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുന്നിൽ പോയിരുന്ന കാർ പെട്ടന്ന് നിർത്തിയതോടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. 



അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സഹോദരങ്ങളെ ഉടൻ തന്നെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളിൽ ഒരാൾ ഇന്നലെ രാത്രിയും ഒരാൾ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.