വടവാതൂർ ഡംപിംഗ് യാർഡ്: മാർച്ച് 31നകം 8000 എംക്യൂബ് മാലിന്യം നീക്കും.


കോട്ടയം: വടവാതൂർ ഡംപിംഗ് യാർഡിൽ വേർതിരിക്കാതെ കിടക്കുന്ന മാലിന്യങ്ങൾ (ലെഗസി മാലിന്യങ്ങൾ)ബയോറെമഡിയേഷനിലൂടെ നീക്കാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആദ്യഘട്ടത്തിൽ മാർച്ച്  31നകം 8000 എംക്യൂബ് മാലിന്യങ്ങൾ  നീക്കം ചെയ്യാനാണ് തീരുമാനം. 

വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബയോറെമഡിയേഷൻ പ്രവൃത്തികൾ സംബന്ധിച്ച് ടെൻഡർ ഏറ്റെടുത്ത ഏജൻസി യോഗത്തിൽ വിശദീകരണം നടത്തി. 

ജില്ലാ ശുചിത്വ മിഷൻ, കോട്ടയം നഗരസഭ, വിജയപുരം ഗ്രാമപഞ്ചായത്ത്, ഡംപിംഗ് യാർഡ് ആക്ഷൻ കൗൺസിൽ പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.