മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു.


മുണ്ടക്കയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു. മുണ്ടക്കയം കപ്പിലാമൂട് തടത്തേൽ സുനിൽ (40) സഹോദരി ഭർത്താവ് അട്ടത്തോട് നടുപറമ്പിൽ രമേശ് (ഷിബു 45 ) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

 

 ഉടനെ തന്നെ ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് മുണ്ടക്കയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസ്തു അളന്നു തിരിക്കുന്നതിനിടയാണ് ഇടിമിന്നൽ ഉണ്ടായത്. മുണ്ടക്കയത്ത് നിന്നും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

ഇടിമിന്നലേറ്റ് കുടുംബ വീടിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റ് തകർന്ന് തെറിച്ചുവീണു. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.