വനിതാ ദിനം: സിവിൽ ഡിഫൻസ് വനിതാ കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും കേശദാന ക്യാമ്പും നടത്തി.


കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് സിവിൽ ഡിഫൻസ് വനിതാ കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും കേശദാന ക്യാമ്പും നടത്തി. കേരള ഫയർ സർവീസ് വകുപ്പും സിവിൽ ഡിഫൻസ് സേനയും ചേർന്ന് കോട്ടയം മാൾ ഓഫ് ജോയ് വെച്ചാണ് വനിതാ കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും കേശദാന ക്യാമ്പും നടത്തിയത്.

 

 കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം ഡി എഫ് ഓ റെജി.വി.കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളേജ്, കോട്ടയം ബി സി എം കോളേജ് എന്നിവടങ്ങളിലെ വനിതാ എൻ സി സി കേഡറ്റുകൾ രക്ത ദാനവും കേശദാനവും നടത്തി. 

കോട്ടയം എ എസ് ടി ഓ റെജിമോൻ, സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ സ്മികേഷ് ഓലിക്കൻ, സെബാസ്റ്റ്യൻ (അമല ഹോസ്പിറ്റൽ, തൃശുർ) വനിതാ സാമൂഹിക പ്രവർത്തകരായ സുമ ( ഹ്യൂമൻ റൈറ്സ്), ഡോ. നിഷ (സോഷ്യൽ വർക്കർ & സിവിൽ ഡിഫെൻസ് കേഡറ്റ്) എന്നിവർ ആശംസകൾ അറിയിച്ചു. കാഞ്ഞിരപ്പള്ളി സിവിൽ ഡിഫൻസ് വനിതാ കേഡറ്റ് പുഷ്പകുമാരി, കോട്ടയം സിവിൽ ഡിഫൻസ് രക്തദാന ടീം കോർഡിനേറ്റർ എലിസബത്ത്, നിഷ എന്നിവർ ഡോണേഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.