കാഞ്ഞിരപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടയം എസ് എച് മൗണ്ട് നട്ടാശ്ശേരി സ്വദേശിയായ ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്തു വേണു (20) ആണ് മരിച്ചത്.

 

 ഇന്നലെ വൈകിട്ട് 4 മണിയോടെ കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ ഇന്നോവ കാർ എന്ത് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അമിത വേഗതയിൽ എത്തിയ ഇന്നോവ കാർ രണ്ടു വാഹനങ്ങളെ മറികടന്നു തെറ്റായ ദിശയിലൂടെയെത്തിയാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പിന്നാലെത്തിയ കാറിൽ ഇടിച്ചാണ് നിന്നത്.