ചങ്ങനാശ്ശേരിയിൽ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാർ യാത്രികയ്ക്ക് ദാരുണാന്ത്യം,മരിച്ചത് വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ നേഴ്സായ യു


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാർ യാത്രികയ്ക്ക് ദാരുണാന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം  സ്വദേശി ജെസ്‌വിന്റെ ഭാര്യ ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം ആണ് അപകടം ഉണ്ടായത്.

 

കുവൈറ്റിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന ജസ്റ്റിറോസ് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. തെങ്ങണാ ഭാഗത്തു നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമ്മൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.

 

 അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ജസ്റ്റിയുടെ ഭർത്താവ് ജെസ്‌വിൻ മക്കളായ ജോവാൻ,ജോൺ എന്നിവർക്കും ബൈക്ക് യാത്രികനായ കിടങ്ങറ സ്വദേശിയായ ജെറിൻ, ഓട്ടോ ഡ്രൈവർ രാജേഷ്, ഓട്ടോറിക്ഷ യാത്രികയായിരുന്ന അഞ്ജലി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.