വനിതാ കമ്മിഷൻ സിറ്റിങ്: കോട്ടയം ജില്ലയിൽ 18 പരാതികൾ തീർപ്പാക്കി.


കോട്ടയം: കേരള വനിതാ കമ്മിഷൻ കോട്ടയം ജില്ലയിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ 18 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികളിൽ വിശദമായ പൊലീസ് റിപ്പോർട്ട് തേടി. ചങ്ങനാശ്ശേരി ഇ.എം.എസ്. സ്മാരക  ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പരാതികൾ കേട്ടു.