കോട്ടയം: എക്‌സൈസ് വകുപ്പ് കോട്ടയം ജില്ലയിലെ ജീവനക്കാർക്കുവേണ്ടി കായികമത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നായി മുന്നൂറിലേറെ ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു.
സി.എം.എസ്. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയ മത്സരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു- വർഗീസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്‌സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റെജി കൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മായാദേവി, അസി. എക്‌സൈസ് കമ്മീഷണർ ആർ. രാജേഷ്, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ട്രെഷറർ കെ.വി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.