അക്കരപ്പാടം പാലം: നിർമാണോദ്ഘാടനം നാളെ.

വൈക്കം: മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന് കുറുകെ നിർമിക്കുന്ന അക്കരപ്പാടം പാലത്തിന്റെ നിർമാണോദ്ഘാടനം നാളെ നടക്കും. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ കിഫ്ബിയിൽ നിന്നും 16.89 കോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്.

 

അക്കരപ്പാടം ഗവൺമെന്റ് യു.പി സ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് അഞ്ചിന്  നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ ഡാർലിൻ കർമ്മലിറ്റ ഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ് ഗോപിനാഥൻ,

 

ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഉദയപ്പൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പി.കെ ആനന്ദവല്ലി, ഉദയനാപുരം ഗ്രാമപഞ്ചായത്തംഗം ടി.പി രാജലക്ഷ്മി, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ എം. ബിന്ദു, അക്കരപ്പാടം പാലം നിർമാണ കമ്മറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, കൺവീനർ എ.പി നന്ദകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. അരുണൻ, സാബു പി. മണലൊടി, അഡ്വ. കെ.പി ശിവജി, പി.ഡി. സരസൻ, എം.ജെ വർഗീസ് എന്നിവർ പങ്കെടുക്കും.