കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള മുട്ടക്കോഴി വിതരണം ചെയ്തു.


കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ നിർവഹിച്ചു. ഒരാൾക്ക് അഞ്ച് മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്.

 

ആദ്യഘട്ടത്തിൽ 780 പേർക്കാണ് വിതരണം ചെയ്തത്. 980 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 5.88 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ചടങ്ങിൽ വികസന സമിതി ചെയർപേഴ്‌സൺ ഷീലാ മാത്യു, ആരോഗ്യ സമിതി ചെയർപേഴ്‌സൺ സന്ധ്യാ സുരേഷ്, പഞ്ചായത്തംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ് , മഞ്ജു കൃഷ്ണകുമാർ, സോജി ജോസഫ്, രാജി നിധീഷ്‌മോൻ,  ആശാ ബിനു, അനിൽ കൂരോപ്പട, വെറ്ററിനറി സർജൻ ഡോ ജേക്കബ് പി ജോർജ് എന്നിവർ പങ്കെടുത്തു.