കോട്ടയം: ഭൂമാഫിയകള്‍ക്ക് ഒരിഞ്ച് സ്ഥലംപോലും വിട്ടു കൊടുക്കില്ലെന്നും ഇവർക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കാല്‍നൂറ്റാണ്ടായി തരിശ്ശു കിടക്കുന്ന വെച്ചൂര്‍ പഞ്ചായത്തിലെ കട്ടപ്പുറം-മുര്യങ്കേരി പാടശേഖരത്തെ 25 ഏക്കര്‍ സ്ഥലം കൃഷി യോഗ്യമാക്കി നടത്തുന്ന കൃഷിയുടെ വിത മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയലുകള്‍ നശിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍,പാലാ ആര്‍.ഡി.ഒ. പി.ജി രാജേന്ദ്രബാബു, പ്രിന്‍സിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഗീതാ വര്‍ഗീസ്, വെച്ചൂര്‍ കൃഷി ഓഫീസര്‍ സാനിയ വി.ജയിംസ്, സെക്രട്ടറി റെജിമോന്‍, വില്ലേജ് ഓഫീസര്‍ ആനന്ദന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വെച്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വീണ അജി, വെച്ചൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സോജി ജോര്‍ജ് , പി.കെ മണിലാല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ സുരേഷ് കുമാർ, ഗീത സോമൻ, എൻ. സഞ്ജയൻ, സ്വപ്ന രാജൻ, മിനിമോൾ, അൻസി തങ്കച്ചൻ, ശാന്തിനി ,ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ അജിത്, കൃഷി വകുപ്പ് അസി.ഡയറക്ടർ പി പി ശോഭ, , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാട ശേഖര സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.