കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവാവിനെ കാണാതായിട്ട് 3 ദിവസം. തമ്പലക്കാട് വേങ്ങപ്പാറ മോഹനൻ ബി ടി യുടെ മകൻ മിഥുൻ മോഹൻ(17)നെയാണ് കഴിഞ്ഞ ബുധനാഴ്ച പകൽ 12 മണി മുതൽ കാണാതായത്. സംഭവത്തിൽ പിതാവ് മോഹനൻ കാഞ്ഞിരപ്പളളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയായ യുവാവിനെ കാണാതായിട്ട് 3 ദിവസം പിന്നിട്ടിട്ടും സംഭവത്തിൽ നിലവിൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. ചുവന്ന ഷർട്ടും പാന്റുമായിരുന്നു കാണാതാകുന്ന ദിവസം മിഥുൻ ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുമായോ താഴെ തന്നിരിക്കുന്ന നമ്പറിലോ ബന്ധപ്പെടുക 9847670667
കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവാവിനെ കാണാതായിട്ട് 3 ദിവസം.