സമഗ്രശിക്ഷ കോട്ടയം ജില്ലയുടെ ഭിന്നശേഷി വാരാചരണം ഉദ്ഘാടനം: സിഗ്നേച്ചർ ക്യാമ്പയിനിൽ ഒപ്പ് രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി.


പാലാ: സമഗ്രശിക്ഷ കോട്ടയം ജില്ലയുടെ ഭിന്നശേഷി വാരാചരണം ഉദ്ഘാടനം സിഗ്നേച്ചർ ക്യാമ്പയിനിൽ ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു.

എംഎൽ എ മാണി സി കാപ്പൻ, എംപി ജോസ് കെ മാണി,പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു, സമഗ്രശിക്ഷ കോട്ടയം ജില്ലാ കോർഡിനേറ്റർ  കെ ജെ പ്രസാദ്, ഡിഡി സുബിൻപോൾ,എഇഒ കെകെ ജോസഫ്,ബിപിസി ഷൈനിമോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നവംബർ 27 മുതൽ ഡിസംബർ 3 വരെയാണ് വാരാചരണം.