കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയെ കൂടുതൽ ശ്രദ്ധേയമാക്കി വൈവിദ്ധ്യങ്ങളാർന്ന മത്സരങ്ങൾ.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ദമ്പതികള്‍ക്കായി സംഘടിപ്പിച്ച കപ്പ പൊളിക്കല്‍ മത്സരവും പുരുഷന്മാര്‍ക്കായി സംഘടിപ്പിച്ച വെള്ളം നിറയ്ക്കല്‍ മത്സരവും ആവേശം നിറയ്ക്കുന്നതായിരുന്നു.
വിവിധ മത്സര ഇനങ്ങളിലായി നിരവധിപ്പേരാണ് പങ്കെടുത്തത്. ആറ് ദിവസം നീണ്ടുനിന്ന മേള ഇന്നലെ സമാപിച്ചു.