കേരളത്തിൽ ആദ്യമായി 500 താക്കോൽദ്വാര ഹൃദയ ശസ്‌ത്രക്രിയകൾ പൂർത്തിയാക്കിയ ഏക ആശുപത്രിയായ കാരിത്താസിന് അനുമോദനം.


കോട്ടയം: കേരളത്തിൽ ആദ്യമായി 500 താക്കോൽദ്വാര ഹൃദയ ശസ്‌ത്രക്രിയകൾ  പൂർത്തിയാക്കിയ ഏക ആശുപത്രിയായ കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന് ആദരം. കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും കോട്ടയം മുൻസിപ്പാലിറ്റിയുടെയും കോട്ടയം ദർശന കൾച്ചറൽ സെന്ററിന്റെയും നേതൃത്വത്തിൽ ആണ് അനുമോദനം നൽകിയത്. കഴിഞ്ഞ ദിവസം കോട്ടയം മാമൻ മാപ്പിള ഹാളിൽ വെച്ച നടന്ന ചടങ്ങ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനായിരുന്നു. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കാരിത്താസ് ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു. കാരിത്താസ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജോണി ജോസഫ്, ചീഫ് കാർഡിയോതൊറാസിക് ഹാർട്ട് ട്രാൻസ്‌പ്ലാന്റ് ആൻഡ് മിനിമൽ ആക്സസ് കാർഡിയാക് സർജൻ ഡോ. രാജേഷ് രാമൻകുട്ടി, ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സൺ, കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജോബി തോമസ്, കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. തോമസ് ജോർജ്, കൺസൾട്ടന്റ് കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ. നിഷ ജോസഫ് പട്ടാണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. 37 വർഷമായി കാരിത്താസ് കാർഡിയോളജി വിഭാഗം സമൂഹത്തിന് നൽകുന്ന സ്‌തുത്യർഹമായ സേവനങ്ങൾ ചടങ്ങിൽ സംസാരിച്ചവർ പരാമർശിച്ചു.