എരുമേലിയിൽ അമിതവേഗതയിലെത്തിയ ശബരിമല തീർഥാടകരുടെ വാഹനം സ്‌കൂട്ടറിനു പിന്നിലിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം.


എരുമേലി: എരുമേലിയിൽ അമിതവേഗതയിലെത്തിയ ശബരിമല തീർഥാടകരുടെ വാഹനം സ്‌കൂട്ടറിനു പിന്നിലിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. എരുമേലി മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശി മലമ്പാറക്കൽ തമ്പി ആണ് മരിച്ചത്.

ഇന്ന് മാറിടം കവല ഇറക്കത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. തമ്പി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ അമിതവേഗതയിൽ എത്തിയ ശബരിമല തീർഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ തമ്പിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തീർഥാടകരുടെ വാഹനം അമിത വേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എരുമേലി മുൻ വില്ലേജ് ഓഫീസ് ജീവനക്കാരനും കണമല ബാങ്ക് ബോർഡ് അംഗവുമായിരുന്നു തമ്പി.