ശബരിമല തീർത്ഥാടനം: പൊതുമരാമത്ത് വകുപ്പ് മന്ത്രി കോട്ടയം ജില്ലയിലെ റോഡുകൾ ഇന്ന് സന്ദർശിക്കും.


കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ റോഡുകൾ സന്ദർശിക്കും. രാവിലെ 8.30ന് മുണ്ടക്കയം-എരുമേലി റോഡും 9.30ന് പൊൻകുന്നം ജംഗ്ഷനിലും സന്ദർശനം നടത്തും. തുടർന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി, ആറന്മുള, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലെ റോഡുകൾ സന്ദർശിക്കും. വൈകിട്ട് നാലിന് പത്തനംതിട്ട കളക്‌ട്രേറ്റിൽ അവലോകന യോഗം ചേരും.