കാർപ്പ് ഫാമിങ് സ്‌കീം: മത്സ്യക്കുഞ്ഞുങ്ങളുടെ കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണം കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ നടന്നു.


കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കാർപ്പ് ഫാമിങ് സ്‌കീമിൽ ഉൾപ്പെട്ട കർഷകർക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണം കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര നിർഹിച്ചു. 6.2 ഹെക്ടറിൽ മത്സ്യകൃഷി നടത്താനാശ്യമായിട്ടുള്ള 31000 മത്സ്യക്കുഞ്ഞുങ്ങളെയാണ് 54 കർഷകർക്ക് വിതരണം ചെയ്തത്. കട്ല,രോഹു, സൈപ്പർനെസ്സ് എന്നീ മത്സ്യങ്ങളെയാണ് കാർപ്പ് സ്‌കീമിൽ ഉൾപ്പെടുത്തി വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹനൻ, സ്ഥിരം സമിതി അധ്യക്ഷരായ ചെയർമാൻമാരായ സച്ചിൻ സദാശിവൻ, ബിൻസി സാവിയോ, ആൻസി സഖറിയാസ് പഞ്ചായത്തംഗം ജയ്മോൾ റോബർട്ട്, ഫിഷറീസ് വകുപ്പു പ്രമോട്ടർ ജൈനമ്മ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.