ജില്ലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.


കോട്ടയം: ജില്ലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതീ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നാളെ പുലർച്ചെ  പൂജയെടുപ്പ് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ 4 മണിക്ക് ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങൾ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ കൂടുതൽ കുരുന്നുകൾ ആദ്യക്ഷരം കുറിക്കാൻ എത്തുമെന്ന പ്രതീക്ഷയിൽ കൂടുതൽ ഒരുക്കങ്ങൾ ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്. വിവിധ സംഘടനകളുടെ ഭാഗമായും ജില്ലയിൽ വിവിധയിടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ നടത്തുന്നവരുമുണ്ട്.  56 ഗുരുക്കന്മാരാണ്  ഇത്തവണ  പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ എത്തുന്നത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ മാതാപിതാക്കളിലൊരാളുടെ മടിയിൽ കുട്ടിയെ വിദ്യാമണ്ഡപത്തിലിരുത്തി രക്ഷിതാവ് തന്നെയാണ് കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിച്ചത്.