കോട്ടയം ജില്ലയിൽ ഇതുവരെ 28000 വളർത്തുമൃഗങ്ങൾക്കും 1500 തെരുവുനായ്ക്കൾക്കു വാക്‌സിൻ നൽകി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയത് കോട്ടയം ജില്ലയിൽ.


കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ നൽകാൻ സാധിച്ച കോട്ടയം ജില്ലയിൽ ഇതുവരെ 28000 വളർത്തുമൃഗങ്ങൾക്കു വാക്‌സിൻ നൽകി എന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശേരി പറഞ്ഞു. ജില്ലയിൽ 1500 തെരുവുനായ്ക്കൾക്കു വാക്‌സിൻ നൽകി.

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരം ജില്ലയ്ക്കു കൂടുതൽ വാക്‌സിൻ അനുവദിച്ചുവെന്നും ഡോ. ഷാജി പണിക്കശേരി പറഞ്ഞു. തെരുവുനായകൾക്കു വാക്‌സിൻ നൽകുന്നതിനിടെ ജില്ലയിൽ 28 ഡോക്ടർമാർക്കു കടിയേറ്റിട്ടുണ്ട്. 2500 പശുക്കൾക്കും ആടുകൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.

62 മൃഗങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ 32 എണ്ണത്തിലും പേ വിഷബാധ സ്ഥിരീകരിച്ചുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ യോഗത്തിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ ഡയറക്ടർ ബിനു ജോൺ, തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.