പാലാ: പാലാ വലിയ പാലത്തിനടിയിൽ വീണ്ടും കണ്ടെയിനർ ലോറി കുടുങ്ങി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. ഈരാറ്റുപേട്ട ഭാഗത്തു നിന്നും എത്തിയ കണ്ടെയിനർ ലോറിയാണ് പാലത്തിനടിയിൽ കുടുങ്ങിയത്. പാലാ പാലത്തിനടിയിൽ കണ്ടെയിനർ ലോറികൾ കുടുങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. പാലത്തിനടിയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ ഉയരം സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കാതെ വാഹനം എത്തുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി കണ്ടെയിനർ ലോറി പാലത്തിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പാലാ വലിയ പാലത്തിനടിയിൽ വീണ്ടും കണ്ടെയിനർ ലോറി കുടുങ്ങി.
