തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബർ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന പൊതുവിതരണ വകുപ്പ് അറിയിച്ചു.

നാളെ മുതൽ 15 വരെയാണ് റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. അതാത് റേഷൻ കടകളിലുള്ള നീക്കിയിരിപ്പിനനുസരിച്ച് മണ്ണെണ്ണ ലിറ്ററിന് 84 രൂപാ നിരക്കിൽ അനുവദനീയമായ അളവിൽ വാങ്ങാവുന്നതാണ്. തുടർന്നുള്ള വിതരണം 15 നു ശേഷം അറിയിക്കുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.
