മംഗളൂരുവിൽ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരു കോട്ടയം സ്വദേശിയുൾപ്പടെ 3 മലയാളികൾ മരിച്ചു.


മംഗളൂരു: മംഗളൂരുവിൽ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരു കോട്ടയം സ്വദേശിയുൾപ്പടെ 3 മലയാളികൾ മരിച്ചു.

മംഗളൂരു ബണ്ട്വാളിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവർ ഇവിടെ റബ്ബർ ടാപ്പിങ് ജോലി ചെയ്തു വരികയായിരുന്നു. കോട്ടയം സ്വദേശി ബാബു (46), പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46) എന്നിവരാണ് മരിച്ചത്. കർണാടകയിൽ കനത്ത മഴ വിവിധ മേഖലകളിൽ വലിയ നാശം വിതച്ചിട്ടുണ്ട്.