പാലാ: പാലാ അൽഫോൻസാ കോളേജ് ജീവനക്കാരിയായ അമ്മയുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചതിൽ പ്രതിഷേധിച്ചു കോളേജിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി മക്കളായ യുവതികൾ. കോളേജ് കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളിൽ കയറിയാണ് യുവതികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. സാമ്പത്തിക തിരിമറി നടത്തി എന്ന് ആരോപിച്ചാണ് മാതാവിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്നും എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും യുവതികൾ പറഞ്ഞു. എന്നാൽ മാതാവിനെ പിരിച്ചു വിട്ടതല്ലാതെ കോളേജ് അധികൃതർ കേസ് കൊടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല എന്നും യുവതികൾ പറയുന്നു. നീതിക്കായി നിരവധി മാർഗങ്ങൾ സമീപിച്ചെങ്കിലും ഫലമുണ്ടാവാതെ വന്നതോടെയാണ് കോളേജ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതെന്ന് യുവതികൾ പറഞ്ഞു. കോളേജ് അധികൃതർ അറിയിച്ചതനുസരിച്ചു പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. കോളേജ് അധികൃതർ യുവതികളെ അനുനയിപ്പിച്ച് താഴെയിറക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
കോളേജ് ജീവനക്കാരിയായ അമ്മയുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചു: പാലാ അൽഫോൻസാ കോളേജിന് മുകളിൽ ആത്മഹത്യ ഭീഷണിയുമായി യുവതികൾ.
