ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ചുങ്കം മെഡിക്കല്‍ കോളേജ് റോഡിനെയും കല്ലുമട കല്ലുങ്കത്ര റോഡിനെയും ബന്ധിപ്പിക്കുന്ന അമ്പാടി - ചാമത്ര - ജയന്തി റോഡിന്റെ ടാറിംഗ് പൂർത്തിയാകുന്നു. ടാറിങ് ജോലികൾ അവസാന ഘട്ടത്തിലാണ്.
റോഡ് സുരക്ഷാ ക്രമീകരണങ്ങളും സൈൻ ബോർഡുകളും സ്ഥാപിക്കാനുള്ള പ്രവൃത്തിയാണ് ഇനി നടക്കാറുള്ളത്. കനത്ത മഴയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ 15 ദിവസത്തിനുള്ളിൽ ഈ പ്രവർത്തിയും പൂർത്തീകരിക്കാൻ കഴിയും എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഈ റോഡിന്റെ ആധുനികരീതിയിലുള്ള നവീകരണത്തിനായി 4 കോടി 15 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.
മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമായതിനാൽ പല ഭാഗങ്ങളിലും റോഡ് ശരാശരി 45 സെൻറീമീറ്റർ വരെ ഉയർത്തിയാണ് ടാർ ചെയ്തത്. ഇങ്ങനെ ചെയ്യുന്നതോടെ വെള്ളം കയറുന്ന സമയങ്ങളിലും റോഡ് സഞ്ചാരയോഗ്യമായ ആകും. മണ്ഡലം റിവ്യൂ മീറ്റിങ്ങിൽ ഈ പദ്ധതി മഴക്കാലത്തിനു മുമ്പ് പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശം കൊടുത്തിരുന്നു.