മുണ്ടക്കയം: കളിയും ചിരിയും കൊഞ്ചലുമായി കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കേണ്ട അസ്‌ന ഇന്ന് രോഗബാധിതയായി ചികിത്സയിലാണ്. മുണ്ടക്കയം വണ്ടൻപതാൽ പത്തു സെന്റിൽ താമസിക്കുന്ന അബീസ്-അൻഷാ ദമ്പതികളുടെ മകൾ അസ്ന അബീസിന്റെ കുസൃതി ചിരികൾക്കു കരുതലേകാനുള്ള കഠിന പ്രയത്നത്തിലാണ് നാടും നാട്ടുകാരും.
ബീറ്റാതലസീമിയ മേജർ എന്ന രോഗം ബാധിച്ചു എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് അസ്‌ന. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് അസ്‌നയെ തിരികെ കളിക്കൊഞ്ചലുകളിലേക്ക് എത്തിക്കാനുള്ള ഏക പ്രതിവിധി. ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കായും ഏകദേശം 40 ലക്ഷം രൂപ ചെലവ് വരും. ജൂലൈ ആദ്യത്തെ ആഴ്ചയിൽ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ രാമസ്വാമിയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അസ്‌നയുടെ ചികിത്സയ്ക്കായി സഹായം തേടുകയാണ് ബന്ധുക്കൾ. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
വിവാഹ ശേഷം കാത്തിരിപ്പുകൾക്കൊടുവിലാണ് പൊന്നോമനയായ അസ്‌ന ജനിച്ചത്. സന്തോഷത്തിന്റെ നാളുകൾക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. കുട്ടിക്ക് തൂക്കം കുറവിനെ തുടർന്ന് കോട്ടയം ഐ സി എച്ചിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർ പരിശോധനകൾ നടത്തിയപ്പോൾ ആണ് അസ്‌നയ്ക്ക് ബീറ്റാതലസീമിയ മേജർ എന്ന മാരക രോഗം ആണ് എന്നറിഞ്ഞത്. തുടർന്ന് ഓരോ 2 ആഴ്ച കൂടുമ്പോഴും രക്തം കയറ്റുകയും തുടർച്ചയായി രക്തം കയറ്റുന്നത് മൂലം ശരീരത്തിൽ അയൺ ഓവർ ലോഡ് ആകുകയായിരുന്നു.
കളിയും ചിരിയും കൊഞ്ചലുമായി കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കേണ്ട അസ്‌ന 2 വയസ് മുതൽ ഗുളികകളുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു. വേദനകളും അവൾക്കിന്നിപ്പോൾ കൂടപ്പിറപ്പായി മാറിയിരിക്കുന്നു. ചികിത്സയ്ക്കായി ഇവർ സി എം സി വെല്ലൂർ, അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ അസ്‌നയെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്‌നയ്ക്ക് കരുതലാകാം, നമുക്ക് കഴിയും വിധം ഈ കുടുംബത്തെ സഹായിക്കാം, അസ്‌നയുടെ പുഞ്ചിരികൾ മായാതിരിക്കട്ടെ, വേദനകളുടെ ലോകത്തു നിന്നും സന്തോഷത്തിന്റെയും കളിചിരികളുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്താം.
അക്കൗണ്ട് വിവരങ്ങൾ:-
Name : ABEES MON P. A
A/c NO : 0640053000006095
IFSC : SIBL0000640
SOUTH INDIAN BANK
BR : MUNDAKKAYAM
GOOGLE PAY / PHONE PAY : 6235585150
(ABEES MON P. A)