എരുമേലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം.


എരുമേലി: എരുമേലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. പൊന്തൻപുഴ ചാരുവേലി സ്വദേശി പാക്കാനം ശ്യാം സന്തോഷ്‌ (29),സുഹൃത്ത് രാഹുൽ സുരേന്ദ്രൻ(28) എന്നിവരാണ് മരിച്ചത്.

 

 ബുധനാഴ്ച്ച രാത്രി 9 മണിയോടെ എരുമേലി റാന്നി റോഡിൽ ഫോറസ്റ്റ് ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. റാന്നി നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പൊലീത്ത മാർ ജോഷ്വാ സഞ്ചരിച്ച ഇന്നോവ കാറിലാണ് യുവാക്കളുടെ ബൈക്ക് ഇടിച്ചത്.

അപകടത്തിൽ ശ്യാം സന്തോഷ്‌ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. സുഹൃത്ത് രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.