അന്താരാഷ്ട്ര യോഗദിനാചരണം നാളെ, ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിർവ്വഹിക്കും.


കോട്ടയം: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും നേതൃത്വത്തില്‍ നാളെ രാവിലെ 10ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിക്കും. യോഗ സെമിനാര്‍, പരിശീലനം, ഫുഡ്‌ഫെസ്റ്റ്, മെഡിക്കല്‍ ക്യാമ്പ് എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. കോട്ടയം ജില്ലയിലെ എല്ലാ ആയുഷ് സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയുമായി സഹകരിച്ച് യോഗ ദിനം ആചരിക്കും.