കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പാറ ഖനന നിരോധനം പിൻവലിച്ചു; ജില്ലാ കളക്ടർ.


കോട്ടയം: അതിതീവ്ര മഴയെത്തുടർന്ന് പാറ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഉത്തരവായി.

കാലവർഷ സാഹചര്യത്തിൽ മണ്ണ് ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന്  ഉത്തരവിൽ പറയുന്നു.